കശുവണ്ടി തോട്ടങ്ങൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്
6361 ഹെക്ടർ കശുമാവിൻ തോട്ടം കമ്പനിക്കുണ്ട്. ഉയർന്ന വിളവ് തരുന്ന മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചത് ഉള്ളത്. അതോടൊപ്പം ശാസ്ത്രീയമായ പരിപാലനവും നൽകുന്നുണ്ട്. ഉയർന്ന വിളവ് തരുന്ന കശുമാവിൻ തൈകളുടെ നഴ്സറി 25 ഹെക്ടറിൽ കമ്പനി പരിപാലിക്കുന്നുണ്ട്, ഈ തൈ ഇനങ്ങൾക്ക് വർഷത്തിൽ മൂന്നു ലക്ഷം കശുവണ്ടി വർഷത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും.
ഇപ്പോൾ കമ്പനി കൃത്രിമ വളങ്ങൾ ഉപയോഗിക്കാതെയുള്ള ഓർഗാനിക് കൃഷിയാണ് നടപ്പിലാക്കി വരുന്നത്. ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
മണ്ണാർക്കാട് എസ്റ്റേറ്റ്
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റിന്റെ വിസ്തീർണ്ണം 544 ഹെക്ടറാണ്. 61 തൊഴിലാളികൾ, 5 സ്റ്റാഫ്, ഒരു ഓഫീസറും ഇവിടെ ജോലി ചെയ്യുന്നു.
ആലക്കോട് എസ്റ്റേറ്റ്
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ്ന്റെ വിസ്തീർണം 80 ഹെക്ടറാണ്. ഇവിടെ 9 തൊഴിലാളികൾ, ഒരു സ്റ്റാഫ്, ഒരു ഓഫീസർ എന്നിവർ ജോലി ചെയ്യുന്നു.
ചീമേനി എസ്റ്റേറ്റ്
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ്ന്റെ വിസ്തീർണ്ണം 856 ഹെക്ടറാണ്. ഇവിടെ 83 തൊഴിലാളികൾ, 9 സ്റ്റാഫ്, 2 ഓഫീസർമാർ എന്നിവർ ജോലി ചെയ്യുന്നു.
കാസർഗോഡ് എസ്റ്റേറ്റ്
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ് ന്റെ വിസ്തീർണ്ണം 2190 ഹെക്ടറാണ്. ഇവിടെ 113 തൊഴിലാളികൾ, 18 സ്റ്റാഫ്, 6 ഓഫീസർമാർ എന്നിവർ ജോലി ചെയ്യുന്നു.
രാജപുരം എസ്റ്റേറ്റ്
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ്1523 ഹെക്ടർ സ്ഥിതി ചെയ്യുന്നു.