Rubber Products

CIN: U01119KL1962SGC001997

Rubber Productsപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

ഹൈ കോളിറ്റി സെൻട്രിഫ്യൂഗ്ഡ് ലാറ്റക്സ് (സിനക്സ്) ന്റെ രാജ്യത്തെ പ്രധാന ഉൽപാ ദാക്കളാണ് കമ്പനി. 40, 000 ബാരൽസ് 60% കോൺസെൻട്രേറ്റ് ലാറ്റക്സ് ഒരു വർഷവും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. വരും വർഷത്തിൽ ഇത് ഇരട്ടിയാക്കാനുള്ള ടാപ്പിംഗ് സംവിധാനവും,, മരങ്ങളുടെ റീപ്ലാന്റിഗും നടന്നുവരികയാണ്.

രണ്ടു ഫാക്ടറികളും ഉത്പാദിപ്പിക്കുന്ന സിനെക്സ് BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) നേക്കാൾ നിലവാരം പുലർത്തി പോകുന്നു. 205 ലിറ്റർ ബാരലുകളായാണ് സിന്ക്സ് പാക്ക് ചെയ്ത് വിൽക്കുന്നത്.

നാട്ടിലെ കമ്പോളത്തിൽ വിലസ്ഥിരത ഉറപ്പാക്കാനായി കമ്പനി സിന്ക്സ് കയറ്റുമതി ചെയ്യാനുള്ള സാധ്യതകളുടെ അന്വേഷണത്തിലാണ്.

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.