സൗകര്യങ്ങൾ

CIN: U01119KL1962SGC001997

സൗകര്യങ്ങൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

ഹോസ്പിറ്റലുകൾ

പ്ലാൻറ്റേഷൻ ലേബർ ആക്ടിൽ പറയുന്നതുപോലെ തൊഴിലാളികൾക്കും, ജീവനക്കാർക്കും, ഓഫീസർമാർക്കും സൗജന്യ മെഡിക്കൽ ചികിത്സ സൗകര്യങ്ങൾ കമ്പനിയുടെ ഹോസ്പിറ്റലുകളിൽ നൽകുന്നുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിൽ നാല് ഹോസ്പിറ്റലുകൾ ഉണ്ട്. കൊടുമൺ ഗ്രൂപ്പിന്റെ കീഴിൽ ഒന്ന്, കാലടി ഗ്രൂപ്പിന് കീഴിൽ ഒന്ന്, പേരാമ്പ്ര എസ്റ്റേറ്റ്ന്റെയും മലബാർ ഗ്രൂപ്പിന്റെയും കീഴിൽ കിടത്തി ചികിത്സയുള്ള ഓരോ ഹോസ്പിറ്റലുകൾ വീതം ഉണ്ട്.

ജീവനക്കാരുടെ ഭാര്യമാർക്കും മക്കൾക്കും സ്വയംതൊഴിൽ പദ്ധതികളും, സ്ത്രീകൾക്ക് വിവിധ തരം ട്രെയിനിങ് പ്രോഗ്രാമുകൾ, നൈപുണ്യ വികസനത്തിനുള്ള വിവിധതരം ട്രെയിനിങ് പദ്ധതികൾ തുടങ്ങി ജീവനക്കാരുടെ ആരോഗ്യ പരിപാലനവും, സുസ്ഥിരമായ ജീവിത അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധതരം ക്ഷേമപ്രവർത്തനങ്ങൾ കമ്പനി നടത്തുന്നുണ്ട്.

സ്കൂളുകൾ

ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കമ്പനി രണ്ട് സ്കൂളുകൾ നടത്തുന്നുണ്ട്. കാലടി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റിന് കീഴിൽ ഒരു ഹൈസ്കൂളും, പേരാമ്പ്ര എസ്റ്റേറ്റ് കീഴിൽ ഒരു അപ്പർ പ്രൈമറി സ്കൂളും.

ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ

കൊടുമൺ എസ്റ്റേറ്റ്, പേരാമ്പ്ര എസ്റ്റേറ്റ്, ആതിരപ്പള്ളി എസ്റ്റേറ്റ്, എന്നിവയുടെ കീഴിൽ മൂന്നു ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ കമ്പനിക്ക് ഉണ്ട്. ഈ മൂന്ന് എസ്റ്റേറ്റ്കളും സ്ഥിതി ചെയ്യുന്നത് പ്രകൃതിരമണീയമായ സ്ഥലത്താണ്. എല്ലാ ജീവനക്കാർക്കും ക്വാർട്ടേഴ്സ് സൗകര്യം കമ്പനി നൽകുന്നുണ്ട്. കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വിനോദത്തിനു വേണ്ടിയുള്ള സൗകര്യങ്ങൾ എന്നിവയും കമ്പനി തൊഴിലാളികൾക്ക് നൽകുന്നുണ്ട്.

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.