റബ്ബർ തോട്ടങ്ങൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്
റബ്ബർ പ്ലാന്റേഷൻ ആണ് കമ്പനിയുടെ പ്രധാന വരുമാനമാർഗം. 6452 ഹെക്ടർ റബ്ബർ പ്ലാൻറ്റേഷൻ കമ്പനിയുടെ കീഴിൽ ഉണ്ട്. വനഭൂമി പാട്ടത്തിനെടുത്ത 8 എസ്റ്റേറ്റുകളിൽ ഉൽപ്പാദനക്ഷമത ഉള്ള റബ്ബർ പിടിപ്പിച്ചിട്ടുണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എസ്റ്റേറ്റുകൾ ആണ് കമ്പനിയുടേത്. എല്ലാ പ്ലാന്റേഷൻസും പ്രകൃതിരമണീയവും നയന മനോഹരമായ കാഴച്ചകളാൽ സമ്പന്നമാണ്.
കൊടുമൺ എസ്റ്റേറ്റ്
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന 1202 ഹെക്ടർൽ ആണ് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. ഇവിടെ 268 ടാപ്പേർസ്, 76 ഫീൽഡ് വർക്കേഴ്സ്, 41 സ്റ്റാഫ്, 7 ഓഫീസർമാർ എന്നിവർ ജോലി ചെയ്യുന്നുണ്ട്.
ചന്ദനപ്പള്ളി എസ്റ്റേറ്റ്
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു.1655 ഹെക്ടർ ആണ് എസ്റ്റേറ്റിന്റെ വിസ്തീർണ്ണം. 248 ടാപ്പേഴ്സ്, 79 ഫീൽഡ് വർക്കേഴ്സ്, 35 സ്റ്റാഫ്, അഞ്ച് ഓഫീസർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.
തണ്ണിതോട് എസ്റ്റേറ്റ്
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 668 ഹെക്ടറാണ് എസ്റ്റേറ്റ് ന്റെ വിസ്തീർണ്ണം. 161 ടാപ്പേഴ്സ്, 40 ഫീൽഡ് വർക്കേഴ്സ്, 22 സ്റ്റാഫ്, മൂന്ന് ഓഫീസർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.
കല്ലാല എസ്റ്റേറ്റ്
എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ്ന്റെ വിസ്തീർണ്ണം 1592 ഹെക്ടർ. 249 ടാപ്പേഴ്സ്, 126 ഫീൽഡ് വർക്കേഴ്സ്, 52 സ്റ്റാഫ്, 7 ഓഫീസർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.
ആതിരപ്പള്ളി എസ്റ്റേറ്റ്
എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ് ന്റെ വിസ്തീർണ്ണം 2195 ഹെക്ടർ. 366 ടാപേഴ്സ്, 294 ഫീൽഡ് വർക്കേഴ്സ്, 71 സ്റ്റാഫ്, രണ്ട് ഓഫീസർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.
നിലമ്പൂർ എസ്റ്റേറ്റ്
മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്നു. എസ്റ്റേറ്റ് ന്റെ വിസ്തീർണ്ണം 573 ഹെക്ടർ ആണ്. എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് നിലമ്പൂർ വന്യജീവി സങ്കേതത്തിന് അകത്താണ്. 80 ടാപ്പേഴ്സ്, 71 ഫീൽഡ് വർക്കേഴ്സ്, 14 സ്റ്റാഫ്, രണ്ട് ഓഫീസേഴ്സ് എന്നിവർ എവിടെ ജോലി ചെയ്യുന്നു.
പേരാമ്പ്ര എസ്റ്റേറ്റ്
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. എസ്റ്റേറ്റ് ന്റെ വിസ്തീർണ്ണം 943 ഹെക്ടറാണ്. പെരുവണ്ണാമുഴി നദിയുടെയും, ഡാമിന്റെയും തീരത്താണ് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. 15 ടാപ്പേഴ്സ്, 313 ഫീൽഡ് വർക്കേഴ്സ്, 26 സ്റ്റാഫ്, എന്നാൽ ഓഫീസർമാർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.