ഫാക്ടറികൾ

CIN: U01119KL1962SGC001997

ഫാക്ടറികൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

കൊടുമൺ സിനക്സ് ഫാക്ടറി

കമ്പനിക്ക് രണ്ടു ലാറ്റക്സ് സെൻട്രിഫ്യൂഗിംഗ് ഫാക്ടറീസ്, ഒരു ക്രംബ് റബ്ബർ (ISNR) ഫാക്ടറി, ഒരു റബ്ബർ വുഡ് പ്രോസസിങ് ഫാക്ടറി യും ഉണ്ട്. രണ്ടു സെൻട്രിഫ്യൂഗൽ ഫാക്ടറിയിലും ഇറക്കുമതിചെയ്ത ആധുനിക സെൻട്രിഫ്യൂഗിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണ് കോൺസെൻട്രേറ്റ് ലാറ്റക്സ് ഉൽപാദിപ്പിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന കോൺസെൻട്രേറ്റ് ലാറ്റക്സ്ന് BIS സ്റ്റാൻഡേർഡ് മാർക്കിനു മുകളിൽ നിൽക്കുന്ന ഗുണനിലവാരം ഉണ്ട്, അതിനാൽ തന്നെ കമ്പനിക്കു ഇന്ത്യൻ സിനക്സ് മാർക്കറ്റിൽ ഉയർന്ന സ്ഥാനമുണ്ട്.

കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ BIS ഗുണനിലവാരം നിലനിർത്താനായി രണ്ടു ഫാക്ടറികളിലും ആധുനിക ലബോറട്ടറി സൗകര്യമുണ്ട്. അതോടൊപ്പം മലിനീകരണ നിയന്ത്രണ ബോർഡ്ന്റെ മേൽനോട്ടത്തിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. കൊടുമൺ ഗ്രൂപ്പ് ഓഫ് ലാറ്റക്സ് ഫാക്ടറിയിൽ ദിനം തോറും മുപ്പത്താറായിരം ലിറ്റർ നോർമൽ ലാറ്റക്സ് പ്രോസസ് ചെയ്യുന്നുണ്ട്.

Kodumon Cenex Factory
ASSISTANT MANAGER
Kodumon Group Latex Factory
NedumonKavu P.O. (Via) Koodal
Pathanamthitta - 689 693
Phone: 0473-4285228

കല്ലാല സിനക്സ് ഫാക്ടറി

ഇവിടെ കമ്പനിക്ക് രണ്ടു സെൻട്രിഫ്യൂഗിങ് ഫാക്ടറീസ്, ഒരു ക്രംബ്(ISNR) റബ്ബർ ഫാക്ടറി, ഒരു റബ്ബർ വുഡ് പ്രോസസിംഗ് ഫാക്ടറി എന്നിവയുണ്ട്. രണ്ടു സെൻട്രിഫ്യൂഗിങ് ഫാക്ടറിയിലും ഇറക്കുമതി ചെയ്തആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഉൽപാദനം നടത്തുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന കോൺസെൻട്രേറ്റ് ലാറ്റക്സ് BIS സ്റ്റാൻഡേർഡ് മാർക്കിനു മുകളിൽ നിൽക്കുന്ന ഗുണനിലവാരം ഉണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ സിന്ക്സ് മാർക്കറ്റിൽ ഇവിടനുള്ള ഉൽപാദനങ്ങൾക്ക് മികച്ച സ്ഥാനമുണ്ട്.

എല്ലാ ഫാക്ടറികളും ഇറക്കുമതി ചെയ്ത അത്യാധുനിക ലബോറട്ടറി സൗകര്യം ഉണ്ട്, ഇവ BIS സ്റ്റാൻഡേർഡ് നിലവാരത്തിനു മുകളിൽ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. ഫാക്ടറികളിൽ ശാസ്ത്രീയമായ മലിനീകരണ സംസ്കരണ പ്ലാന്റുകൾ, മലിനീകര നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തികുന്നുണ്ട്.

കാലടി ഗ്രൂപ്പിന്റെ ലാറ്റക്സ് ഫാക്ടറിയിൽ ദിനംപ്രതി 27000 ലിറ്റർ നോർമൽ ലാറ്റക്സ് ഉത്പാദിപ്പിക്കുന്നുണ്ട്.

Kallala Cenex Factory
ASSISTANT MANAGER
Kalady Group Factory
Kalady Plantation (P.O) (Via) Angamaly
Ernakulam - 683 583
Phone: 0484-2696662

റബ്ബർ വുഡ് ഫാക്ടറി

പത്തനംതിട്ട ജില്ലയിൽ കൊടുമൺ എസ്റ്റേറ്റിലാണ് റബ്ബർ വുഡ് സംസ്കരണ ഫാക്ടറി സ്ഥിതിചെയ്യുന്നത്. ആധുനികമായ പ്ലാന്റും മെഷീനറിയും ആണ് ഇവിടെയുള്ളത്. ഇവിടെ ഉത്പാദിപ്പിക്കുന്ന തടികൾക്കും മികച്ച ഗുണനിലവാരം ഉണ്ട്. റബ്ബർ തടികളുടെ സംസ്കരണത്തിനായി Borax-Boric Acid സംസ്കരണ സംവിധാനം ആണ് ഉപയോഗിക്കുന്നത്. മികച്ച റബ്ബർ തടികൾ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സംസ്കരണം ചെയ്തു എടുക്കുന്നതിനാൽ ഇവിടെനിന്നുള്ള തടികൾക്ക് വളരെയേറെ ഡിമാൻഡ് ഉണ്ട്. ഫാക്ടറിക്ക് 85 M3 wood ദിനംപ്രതി പ്രോസസ് ചെയ്യാന്നുണ്ട്.

Rubber Wood Factory
ASSISTANT MANAGER
Rubber Wood Factory
NedumonKavu (P.O) (Via) Koodal
Pathanamthitta - 689 693
Phone: 0473-4246141

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.