പി.സി.കെ യെക്കുറിച്ച്

CIN: U01119KL1962SGC001997

പി.സി.കെ യെക്കുറിച്ച്പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

കോർപ്പറേഷൻ എസ്റ്റേറ്റിൽ ഉൽപാദിപ്പിക്കുന്ന മികച്ച നിലവാരം ഉള്ള റബ്ബർ ലാറ്റക്സ് കോർപറേഷന്റെ തന്നെ ഫാക്ടറിയിൽ നിന്ന് കോൺസെൻട്രേറ്റ് ലാറ്റക്സ്, ക്രമ്പ് റബ്ബർ (ISNR), ക്രീപ് റബ്ബർ എന്നിവ ആക്കി മാറ്റുന്നു. റീപ്ലാന്റിംഗ്ന് മുറിച്ച് മാറ്റുന്ന റബ്ബർ മരങ്ങൾ, കമ്പനിയുടെ പത്തനംതിട്ടജില്ലയിൽ കൊടുമൺ ഉള്ള മര സംസ്കരണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നു.

പ്ലാൻറ്റേഷൻ മേഖലയിലെ സംരംഭമായ പ്ലാൻറ്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ഇന്ന് വിവിധതരം നൂതനമായ വ്യവസായ രംഗങ്ങളിലേക്ക് ചുവടുമാറ്റി കൊണ്ടിരിക്കുകയാണ്. റീപ്ലാന്റിംഗ്ന് മുറിച്ചു മാറ്റപ്പെടുന്ന റബർമരങ്ങൾ, കോർപ്പറേഷന്റെ മര സംസ്കരണ ഫാക്ടറിയിൽ വിവിധതരം ഫർണിച്ചറുകൾ ആയി മാറ്റപ്പെടുകയാണ്. 1989 മുതൽ ഈ രീതിയിലു ള്ള പ്രവർത്തനം തുടങ്ങി. റബ്ബർ മരങ്ങൾ ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ, തേക്ക്, മഹാഗണി തുടങ്ങിയവയേക്കാൾ ആദായകരമാണ്. റബ്ബർ മരങ്ങൾ ഉപയോഗിച്ചുള്ള ഫർണിച്ചർകൾക്ക് ഉള്ള ആവശ്യകത ദൈനംദിനം വർധിച്ചുവരികയാണ്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന നിലയിൽ അറിയപ്പെടുന്ന കേരളത്തിൽ പ്ലാൻറ്റേഷൻ കോർപ്പറേഷൻ കീഴിലുള്ള തോട്ടങ്ങൾ പ്രകൃതിരമണീയമാണ്, നയനമനോഹരമായ കാഴ്ചകൾ ഇവ നമുക്ക് സമ്മാനിക്കുന്നു. ഈ സാധ്യത ഉപയോഗപ്പെടുത്തി ഫാം ടൂറിസം, ഇക്കോ ടൂറിസം എന്നീ നിലകളിൽ ടൂറിസത്തിന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി, വിപുലമായ തരത്തിലുള്ള വൈവിധ്യമായ പദ്ധതികൾ കോർപ്പറേഷൻ തയ്യാറാക്കി വരികയാണ്. 

കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്ലാൻറ്റേഷൻ കോർപ്പറേഷന്റെ വിവിധ എസ്റ്റേറ്റുകളിൽ പ്രകൃതിരമണീയമായതും ടൂറിസത്തിന് സാധ്യതയുള്ളതുമായ അനേകം സ്ഥലങ്ങളുണ്ട്. മലമ്പാതകൾ മലഅടിവാരങ്ങൾ തോടുകൾ നദികൾ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഡാം സൈറ്റുകൾ എന്നിവ ടൂറിസത്തിന് അനന്തസാധ്യതകൾ തുറന്നു നൽകുന്നതാണ്. ഇത്തരം സ്ഥലങ്ങൾ പ്ലാൻറ്റേഷൻ കോർപ്പറേഷൻ കണ്ടുപിടിക്കുകയും ഇവ ടൂറിസത്തിന് അനുയോജ്യമായി തയ്യാറാക്കിവരികയുമാണ്. കൂടാതെ സമീപത്തുള്ള പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളായ തൃശ്ശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം, കോഴിക്കോട്ടെ പെരുവണ്ണാമൂഴി, കാസർകോട്ടെ ബേക്കൽ, പാലക്കാട്ടെ സൈലന്റ് വാലി തുടങ്ങിയവ ഇതിന് സഹായിക്കുന്ന ഘടകങ്ങളാണ്.

പ്ലാൻറ്റേഷൻ കോർപ്പറേഷന്റെ കാലടി എസ്റ്റേറ്റ്ന്റെ പരിസരത്ത് വരുന്നതാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം. ആതിരപ്പള്ളി പോലെ പ്രധാനപ്പെട്ട ടൂറിസം സ്പോർട്ടിന്റെ സമീപത്തുള്ള പ്രദേശങ്ങളിൽ എല്ലാവിധ ഇൻഫ്രാസ്ട്രക്ചർകളും ഡെവലപ്പ് ചെയ്തു സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.

കേരളത്തിലെ ആദ്യത്തെ പ്രകൃതി സൗഹാർദ്ദ വിനോദ സഞ്ചാരകേന്ദ്രമായ Plantation Valley Resort ആതിരപ്പള്ളിയിൽ പ്രവർത്തിച്ച് വരുന്നു.

സംഘടന

കേരള പ്ലാൻറ്റേഷൻ കോർപ്പറേഷൻ കൃഷിവകുപ്പിന് കീഴിൽ ആണ്. ബഹു. പി. പ്രസാദ് ആണ് കൃഷിമന്ത്രി. പ്ലാൻറ്റേഷൻ കോർപ്പറേഷന്റെ പുതിയ പദ്ധതികൾ ബഹുമാനപ്പെട്ട മന്ത്രിയുടെ കീഴിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ പദ്ധതികളുടെ പ്രവർത്തനം പ്ലാൻറ്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിലാണ്. ഇതിന്റെ മേൽനോട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്സും, ചെയർമാൻ ഓഫ് ബോർഡിനും ആണ്.

ഗുണമേന്മ നയം

പ്ലാന്റേഷൻ കോർപറേഷനിലെ ജീവനക്കാരായ ഞങ്ങൾ പ്ലാന്റേഷൻ ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും മികവ് പുലർത്താൻ സദാ പ്രതിജ്ഞാബദ്ധരായിരിക്കും. കാർഷിക പ്രവർത്തനങ്ങളും ഗുണമേന്മ ലക്ഷ്യങ്ങളും നിരന്തരം പരിഷ്കരിച്ചു ഞങ്ങളുടെ ഗുണഭോക്താക്കൾക്ക് സംതൃപ്തി ഉറപ്പുവരുത്തുവാൻ യത്‌നിക്കും.

 

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.