ഓയിൽ പാം തോട്ടങ്ങൾ

CIN: U01119KL1962SGC001997

ഓയിൽ പാം തോട്ടങ്ങൾപ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

ചാലക്കുടി പുഴയുടെ തീരത്ത്, കാലടി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റ്ന് കീഴിൽ 705 ഹെക്ടർ എണ്ണപ്പന തോട്ടമുണ്ട്. പ്രകൃതിരമണീയമായ ഈ പ്ലാൻന്റെഷൻ ഷോളയാർ വാലിയിലെയും, ആതിരപള്ളിയിലേക്കും പോകുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്.

പ്ലാൻറ്റേഷന്റെ പ്രധാനഭാഗങ്ങളിലും ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 422ഹെക്ടർ വിളവെടുപ്പു നടന്നുകൊണ്ടിരിക്കുകയാണ്. 283 ഹെക്ടർ അടുത്ത വർഷത്തോടെ വിളവെടുപ്പ് തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.