പി.സി.കെ യെക്കുറിച്ച്

CIN: U01119KL1962SGC001997

പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്

കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള 1962 ൽ പൊതുമേഖലയിൽ കേരള ഗവൺമെന്റ് തുടങ്ങിയത്. തുടക്ക കാലഘട്ടത്തിലെ കമ്പനിയുടെ മൂലധനം 750 ലക്ഷം രൂപയായിരുന്നു.

കേരളത്തിന്റെ കാർഷിക-സാമ്പത്തിക മേഖലയുടെ വികസനത്തിന് കുതിപ്പു നൽകുക എന്നുള്ളതായിരുന്നു കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ നാല് ദശാബ്ദമായി ഈ മേഖലയുടെ വികസനത്തിനായുള്ള അക്ഷീണ പ്രയത്നത്തിലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള.

ഉൽപാദന പ്രക്രിയയിലും മനുഷ്യവിഭവ ക്രമീകരണത്തിനും ഒരു പോലെ മികച്ച പ്രവർത്തനമാണ് പ്ലാന്റേഷൻ ഓഫ് കേരളയുടേത്.

പ്രവർത്തന കാലം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള. വ്യാപകമായ എസ്റ്റേറ്റ് പുരയിടങ്ങൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉണ്ട്. 14, 020 ഹെക്ടർ ഭൂമി കമ്പനിയുടെ കീഴിൽ ഉണ്ട്. ഇതിൽ 6, 458 ഹെക്ടർ റബ്ബർ തോട്ടങ്ങളാണ്. ഇവ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയെ രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനികളിലൊന്നാക്കി തീർക്കുന്നു.

കമ്പനിയുടെ ഉടമസ്ഥതയിൽ 6361 ഹെക്ടർ കശുമാവിൻ തോട്ടവും, 705 ഹെക്ടർ എണ്ണപ്പന തോട്ടമുണ്ട്. കറുകപ്പട്ട, അടയ്ക്കാ, തെങ്ങു, കുരുമുളക്, തേക്ക് മറ്റ് ആദായ വൃക്ഷങ്ങൾ എന്നിവയും കമ്പനി കൃഷി നടത്തുന്നുണ്ട്. റബ്ബർ തോട്ടവും, കശുവണ്ടി തോട്ടവും കോർപ്പറേഷന്റെ പ്രധാനപ്പെട്ട കൃഷികൾ ആണ്.

പ്ലാന്റേഷൻ വാലി ഒരു ഫാം റിസോർട്ട്

കേരളത്തിലെ പ്ലാന്റേഷൻ കോർപ്പറേഷൻ 2002 ൽ ചാലക്കുടിക്ക് സമീപമുള്ള ആതിരപ്പള്ളിയിൽ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫാം റിസോർട്ടായ "പ്ലാന്റേഷൻ വാലി" ആരംഭിച്ചപ്പോൾ, കേരള ടൂറിസത്തിലേക്ക് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടി ചേർക്കപ്പെട്ടു.